ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അട്ടപ്പാടി പ്രദേശം കോഴിക്കോട് സാമൂതിരി രാജാവിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. കച്ചവടത്തിനായി എത്തി ഇന്ത്യയുടെ ഭരണം കയ്യടക്കിയ ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്ത് തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും നിര്‍മ്മിച്ചു. ടിപ്പു സുല്‍ത്താന്‍ ഈ പ്രദേശത്തെ ആക്രമിച്ചതിന്റെ സ്മാരകമായി നിലനിന്നിരുന്ന ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നും കോട്ടത്തറയില്‍ കാണാം. ജന്മിത്വം ശക്തമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത്. വനം എന്നതിന്് തമിഴില്‍ ചോലൈ എന്ന് അര്‍ത്ഥം ചോലൈ കൂടുതലുള്ള ഈ പ്രദേശത്തിന് പില്‍ക്കാലത്ത് ചോലൈയൂര്‍ പിന്നീട് ഷോളയൂര്‍ എന്നും പേരു വന്നു. പഞ്ചായത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആദിവാസി സംസ്കാരം നിലനില്‍ക്കുന്നു. 1937-ലെ ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ നയത്തിന് മുമ്പു തന്നെ 1935-ല്‍ ആദ്യമായി ഒരു വിദ്യാലയം ഇവിടെ സ്ഥാപിച്ചു. 1960-കളില്‍ അട്ടപ്പാടിയില്‍ ആകെ ഒരു പഞ്ചായത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏലംകാപ്പിതേയില എന്നീ തോട്ടങ്ങളുടെ വാണിജ്യപരമായ വ്യാപനത്തിനായി എത്തിയ ഇംഗ്ളീഷുകാര്‍ വളരെ മുമ്പുതന്നെ കോയമ്പത്തൂരില്‍ നിന്ന് അലന്തുറകൂത്താടിപ്പള്ളം വഴി മേല്‍തോട്ടം കരടിമലക്ക് ഒരു നടപ്പാത നിര്‍മിച്ചിരുന്നങ്കിലും കാലക്രമേണ ദുര്‍ഗമങ്ങളായ ഈ റോഡുകള്‍ അപ്രസക്തമാവുകയും കോയമ്പത്തൂരില്‍ നിന്ന് തടാകം വഴി മാങ്കര വരെയെത്തുന്ന റോഡ് ഗതാഗത സൌകര്യങ്ങള്‍ ഉണ്ടാക്കിയെടുത്ത് ആനക്കട്ടി വരെ എത്തിക്കുകയും ചെയ്തു. ഇന്ന് ഷോളയൂര്‍ ഗ്രാമപഞ്ചായത്തില്‍ മെറ്റല്‍ ചെയ്ത റോഡുകളുംകോണ്‍ക്രീറ്റ് റോഡുകളുംമണ്‍ റോഡുകളുംബ്ളാക്ക് ടോപ്പ്ഡ് റോഡുകളും ഉള്‍പ്പെടെ ധാരാളം റോഡുകളുണ്ട്. മണ്ണാര്‍ക്കാട്-ചിന്നതടാകം സംസ്ഥാന ഹൈവേ പഞ്ചായത്തു വഴിയാണ് കടന്നു പോകുന്നത്. ആനക്കട്ടി ബസ് സ്റ്റാന്റാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന സ്ഥലം. ഇവിടുത്തെ പ്രധാന പാലങ്ങളായ കൊടുംകരപാലവുംശിരുവാണിപ്പുഴപാലവും ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നു. ഷോളയൂര്‍ പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റുകളാണ് ആനക്കട്ടിയിലുംകോട്ടത്തറയിലും ഉള്ള മാര്‍ക്കറ്റുകള്‍. വിവിധ മതവിഭാഗങ്ങളുടേതായ നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. 70 ക്ഷേത്രങ്ങളും, 8 ക്രിസ്ത്യന്‍ ദേവാലയങ്ങളും, 2 മുസ്ളീം പള്ളികളും ഈ ഗ്രാമത്തില്‍ പലയിടങ്ങളിലായി സ്ഥിതി ചെയ്യുന്നു. പൊങ്കല്‍, ദീപാവലി എന്നിവയാണ് പ്രദേശത്തെ പ്രധാന ഉത്സവങ്ങള്‍. ആനക്കട്ടിയിലെ കെ.പി.മുരുകേശന്‍ മെമ്മോറിയല്‍ സാംസ്കാരിക നിലയം പഞ്ചായത്തിലെ പ്രധാന സാംസ്കാരികകേന്ദ്രവും, ഗ്രന്ഥശാലയുമാണ്.