ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി ബ്ളോക്കില്‍ ഷോളയൂര്‍, കോട്ടത്തറ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്. 1968-ല്‍ ഷോളയൂര്‍ പഞ്ചായത്ത് രൂപീകരിച്ചു. ആദ്യത്തെ പ്രസിഡന്റ് കാശിമുത്തു ആയിരുന്നു. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അഗളി പഞ്ചായത്ത്തമിഴ്നാട്കിഴക്ക് തമിഴ്നാട്തെക്ക് അഗളി പഞ്ചായത്ത്പടിഞ്ഞാറ് അഗളി പഞ്ചായത്ത് എന്നിവയാണ്. ശിരുവാണി മലനിരകളും മലനിരകളുടെ തെക്കു വടക്കന്‍ ചെരിവുകളും കുന്നുകളും ചേര്‍ന്ന നീലഗിരി കുന്നുകളുടെ താഴ്വര വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ഷോളയൂര്‍ പഞ്ചായത്ത്. മല്ലീശ്വരമുടിമാരിയമ്മന്‍മുടിമാരിയമ്മന്‍ കോവില്‍, ശീരുവാണി മധുവീരന്‍ ക്ഷേത്രം എന്നീ ഹിന്ദു ആരാധനാലയങ്ങള്‍ ഷോളയൂര്‍ ഇടവക പള്ളിപെട്ടിക്കല്‍ പള്ളി എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. ബ്രിട്ടീഷ് ആക്രമണങ്ങളില്‍ നിന്ന് സ്വന്തം നാടിനെയും പടയാളികളെയും രക്ഷിക്കുവാന്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതാണ് പ്രസിദ്ധമായ പാലക്കാട് കോട്ട എന്നു പറയപ്പെടുന്നു. 1968 ല്‍ ആണ് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്. 150.76 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്താണിത്. മൊത്തം ഭൂവിസ്തൃതിയുടെ 50% വനമേഖലയാണ്. മൊത്തം ജനതയുടെ സാക്ഷരത 63% ആണ്. ഷോളയൂര്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ ശിരുവാണി ഡാംമുത്തിക്കുളം ഫോറസ്റ്റ്ശിരുവാണി എസ്റ്റേറ്റ്മേല്‍ത്തോട്ടംകരടിമലഫാംകറുവം പാടി-മുളക്കാറിശിരുവാണി ടീ ഫാക്ടറി എന്നിവ ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിലാണ് ഷോളയൂര്‍ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ചെമ്മണ്ണുംചുണ്ണാമ്പുകല്ലുംചരലും കലര്‍ന്ന മണ്ണാണ് പഞ്ചായത്തിലെ പ്രധാന മണ്ണ്. ഏലംകാപ്പിതേയിലകുരുമുളക്നിലക്കടലപരുത്തിചോളംറാഗിതെങ്ങ്വാഴ തുടങ്ങിയവയാണ് പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാനവിളകള്‍. കൊടുകര പള്ളവുംശിരുവാണിപ്പുഴയും ഷോളയൂര്‍ പഞ്ചായത്തിന്റെ ജലസ്രോതസ്സുകളില്‍ പ്രധാനപ്പെട്ടവയാണ്