പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ചിത്ര ഡി എസ്

പ്രസിഡൻ്റ്

കനകരാജ് എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിജി

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശോക്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോമതി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുരേഷ് കുമാർ ആർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ അട്ടപ്പാടി ബ്ളോക്കില്‍ ഷോളയൂര്‍, കോട്ടത്തറ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പഞ്ചായത്താണ് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്. 1968-ല്‍ ഷോളയൂര്‍ പഞ്ചായത്ത് രൂപീകരിച്ചു. ആദ്യത്തെ പ്രസിഡന്റ് കാശിമുത്തു ആയിരുന്നു. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് അഗളി പഞ്ചായത്ത്, തമിഴ്നാട്, കിഴക്ക് തമിഴ്നാട്, തെക്ക് അഗളി പഞ്ചായത്ത്, പടിഞ്ഞാറ് അഗളി പഞ്ചായത്ത് എന്നിവയാണ്. ശിരുവാണി മലനിരകളും മലനിരകളുടെ തെക്കു വടക്കന്‍ ചെരിവുകളും കുന്നുകളും ചേര്‍ന്ന നീലഗിരി കുന്നുകളുടെ താഴ്വര വരെ നീണ്ടുകിടക്കുന്ന വിസ്തൃതമായ ഭൂപ്രദേശമാണ് ഷോളയൂര്‍ പഞ്ചായത്ത്. മല്ലീശ്വരമുടി, മാരിയമ്മന്‍മുടി, മാരിയമ്മന്‍ കോവില്‍, ശീരുവാണി മധുവീരന്‍ ക്ഷേത്രം എന്നീ ഹിന്ദു ആരാധനാലയങ്ങള്‍ ഷോളയൂര്‍ ഇടവക പള്ളി, പെട്ടിക്കല്‍ പള്ളി എന്നീ ക്രിസ്ത്യന്‍ ദേവാലയങ്ങളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങള്‍. ബ്രിട്ടീഷ് ആക്രമണങ്ങളില്‍ നിന്ന് സ്വന്തം നാടിനെയും പടയാളികളെയും രക്ഷിക്കുവാന്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതാണ് പ്രസിദ്ധമായ പാലക്കാട് കോട്ട എന്നു പറയപ്പെടുന്നു. 1968 ല്‍ ആണ്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം